ജപ്തി നോട്ടീസിന് പിന്നാലെ കണ്ണൂരിൽ ക്ഷീര കർഷകൻ ജീവനൊടുക്കി

കണ്ണൂർ - ബാങ്കിൽനിന്ന് ജപ്തി നോട്ടീസ് കൈപ്പറ്റിയതിന് പിന്നാലെ കണ്ണൂരിൽ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തു. കൊളക്കാട് സ്വദേശി ആൽബർട്ട് ആണ് ജീവനൊടുക്കിയത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസെത്തി തുടർ നടപടി സ്വീകരിച്ചു. 
 രണ്ടര പതിറ്റാണ്ടുകാലം കൊളക്കാട് ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു ആൽബർട്ട്. ക്ഷീരകർഷകരുടെ പ്രശ്‌നങ്ങളിൽ സർക്കാർ അടിയന്തര ശ്രദ്ധ പതിപ്പിച്ച് അനുകൂല നടപടി സ്വീകരിക്കണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
 

Latest News