കൊല്‍ക്കത്ത- പശ്ചിമ ബംഗാളില്‍ സോഷ്യല്‍മീഡിയ ഉപയോഗത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ഭാര്യ സോഷ്യല്‍മീഡിയയില്‍ നിരന്തരം ഓണ്‍ലൈന്‍ 'ഫ്രണ്ട്‌സുമായി' ചാറ്റ് ചെയ്യുന്നതാണ് ഭര്‍ത്താവിന്റെ പ്രകോപനത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. അപര്‍ണ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
സൗത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഹരിനാരായണ്‍പൂരിലാണ് സംഭവം. ദമ്പതികളുടെ മകന്‍ വീട്ടിലെത്തിയപ്പോള്‍ അമ്മ രക്തത്തില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.
മുമ്പും സോഷ്യല്‍മീഡിയ ഉപയോഗത്തിന്റെ പേരില്‍ ഇരുവരും വഴക്ക് കൂടിയിരുന്നതായും അമ്മയെ കൊല്ലുമെന്ന് അച്ഛന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും മകന്‍ പറയുന്നു. ഒളിവില്‍ പോയ ഭര്‍ത്താവിനായി തിരച്ചില്‍ ആരഭിച്ചു.
സോഷ്യല്‍മീഡിയ ഉപയോഗിക്കുന്നില്ല എന്നായിരുന്നു 32 കാരിയായ അപര്‍ണയുടെ വാദമെന്നും ഇതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പോലീസ് പറഞ്ഞു.
ഈ വാർത്ത കൂടി വായിക്കൂ