VIDEOപ്രവാസികളെ ഉണര്‍ത്താം; സംഘടനകള്‍ക്ക് മാതൃകയാക്കാം

ജിദ്ദ- ജീവിതശൈലി രോഗങ്ങള്‍ പ്രവാസികള്‍ക്ക് മുന്നില്‍ വലിയ ഭീഷണിയായി തുടരുമ്പോള്‍ വ്യായാമത്തിന്റെ പ്രാധാന്യം വിളിച്ചോതി ജിദ്ദയിലെ പുതിയ ബീച്ചില്‍ ഒരു നടത്തം.
ഇന്ത്യന്‍ സ്‌കൂള്‍ പാരന്റസ് ഫോറമാണ് മലയാളം ന്യൂസ് പത്രാധിപ സമിതി അംഗം പി.എം. മായിന്‍ കുട്ടിയുടെ നേതൃത്വത്തില്‍ വാക്ക് വിത്ത് മായിന്‍കുട്ടി എന്ന തലക്കെട്ടില്‍ പ്രഭാത സവാരി സംഘടിപ്പിച്ചത്.
വനിതകളടക്കം ജിദ്ദയിലെ പ്രമുഖര്‍ പങ്കെടുത്ത നടത്തം ജിദ്ദ ഒബ്ഹൂറില്‍ പുതുതായി ഒരുക്കിയ ബീച്ചിന്റെ മനോഹരിത ആകര്‍ഷിക്കാനും അവസരമൊരുക്കി.
സലാഹ് കാരാടന്‍, എഞ്ചിനീയര്‍ അസൈനര്‍, നാസര്‍ ചാവക്കാട്, ഡോ.ഫൈസല്‍,മുഹമ്മദ് ബൈജു, മുഹമ്മദ് കുഞ്ഞി, റിയാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വ്യായാമക്കുറവ് പ്രവാസികളില്‍ പ്രമേഹമടക്കമുള്ള ജീവിത ശൈലീ രോഗങ്ങള്‍ വര്‍ധിക്കാനുള്ള പ്രധാന കാരണമാണ്. മറ്റു പലകാര്യങ്ങളിലും പ്രവാസികളെ ബോധവല്‍ക്കരിക്കുന്ന സാമൂഹിക, രാഷ്ട്രീയ, സംസ്‌കാരിക രംഗത്തെ സംഘടനകള്‍ ഇക്കാര്യത്തില്‍ കൂടി ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു.
പ്രവാസികള്‍ നേരിടുന്ന ആരോഗ്യ പ്രശ്‌നങ്ങളുടെ ഗൗരവം കണക്കിലെടുത്ത് ഇപ്പോള്‍ സൗദിയിലെ എല്ലാ നഗരങ്ങളിലും വാക്കേര്‍സ് ക്ലബുകള്‍ എന്ന പേരില്‍ ചെറിയ കൂട്ടായ്മകള്‍ രംഗത്തുവരുന്നുണ്ട്.
രാവിലെയോ വൈകിട്ടോ കുറച്ചുനേരം ഒരുമിച്ച് നടക്കുകയും അതിനുശേഷം അല്‍പനേരം നാട്ടുവര്‍ത്താനവുമായുള്ള ഇത്തരം കൂട്ടായ്മകള്‍ വലിയ സന്ദേശമാണ് പ്രവാസികള്‍ക്ക് നല്‍കുന്നത്.

Latest News