റോബിൻ ബസിന്റെ ഉടമ ഗിരീഷിന് കോടതി ജാമ്യം അനുവദിച്ചു

കൊച്ചി- വണ്ടിച്ചെക്ക് കേസിൽ അറസ്റ്റിലായ റോബിൻ ബസിന്റെ നടത്തിപ്പുകാരൻ ഗിരീഷിന് കോടതി ജാമ്യം അനുവദിച്ചു. ഇന്ന് രാവിലെയാണ് റോബിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ കോട്ടയം ഇടമറികിലുള്ള വീട്ടിലെത്തിയാണ് 2011-ലെ ചെക് കേസിൽ റോബിനെ പോലീസ് അറസ്റ്റ് ചെയ്തത്. 2011 മുതൽ കൊച്ചിയിലെ കോടതിയിൽ നിലനിൽക്കുന്ന കേസിൽ കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷിനെ അറസ്റ്റ് ചെയ്തത് എന്നായിരുന്നു പാലാ പോലീസ് പറഞ്ഞത്. ദീർഘകാലമായി നിലനിൽക്കുന്ന വാറന്റ് നടപ്പാക്കുകയാണ് ചെയ്തത് എന്നായിരുന്നു പോലീസ് പറഞ്ഞത്. എന്നാൽ വർഷങ്ങൾക്ക് മുൻപുള്ള കേസിൽ ഒരു മുന്നറിയിപ്പോ നോട്ടീസോ പോലും നൽകാതെ കോടതി അവധിയായ ദിവസം നോക്കി ഗിരീഷിനെ അറസ്റ്റ് ചെയ്തത് ദുരൂഹമായിരുന്നു.
 

Latest News