തിരുവനന്തപുരം- കേരളത്തില്‍ വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
തെക്കു കിഴക്കന്‍- തെക്കു പടിഞ്ഞാറന്‍ അറബിക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയില്‍ നിന്നും ന്യൂനമര്‍ദ പാത്തി തെക്കു ഗുജറാത്ത് തീരം വരെ സ്ഥിതി ചെയ്യുന്നു. ഇതിന്റെ ഫലമായാണ് വരും ദിവസങ്ങളിലെ മഴ സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്‍ദ സാധ്യത നിലനില്‍ക്കുകയാണ്. ഞായറാഴ്ച ആന്‍ഡമാന്‍ കടലിനു മുകളില്‍ രൂപപ്പെടുന്ന ചക്രവാതച്ചുഴി തിങ്കളാഴ്ച ന്യൂനമര്‍ദമായി ശക്തി പ്രാപിക്കുമെന്നാണ് വിവരം.






