Sorry, you need to enable JavaScript to visit this website.

റോബിൻ ബസുടമ ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം- റോബിൻ ബസ് ഉടമ ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെക്ക് കേസിലാണ് പാല പോലീസ് റോബിനെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ നേരത്തെ റോബിനെതിരെ അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നു. റോബിനെ പാലോ പോലീസ് എറണാകുളത്തേക്ക് കൊണ്ടുപോയി. മജിസ്‌ട്രേറ്റിന് മുന്നിൽ റോബിനെ ഹാജരാക്കും. മരട് പോലീസ് സ്റ്റേഷനിലാണ് മറ്റ് നടപടികൾ. ഗിരീഷിനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കാനാണ് ശ്രമം.

2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

2012ൽ ഗിരീഷ് ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ടാണ് കേസുണ്ടായത്. പ്രതികാര നടപടിയാണെന്ന് ഗിരീഷിൻ്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു.

Latest News