പിതാവിനെ ചീത്ത വിളിച്ച വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം തടവും പിഴയും

പാലക്കാട് -മണ്ണാര്‍ക്കാട് പാലംപട്ടയില്‍ പിതാവിനെ ചീത്ത വിളിച്ച വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ.  കാഞ്ഞിരപ്പുഴ പാലാംപട്ട ഈയ്യമ്പലം അക്ഷര കോളനിയിലെ ഫാത്തിമയെ കൊലപ്പെടുത്തിയ കേസില്‍ അത്തിപ്ര റഷീദിനാണ് മണ്ണാര്‍ക്കാട് പട്ടികജാതി പട്ടിക വര്‍ഗ പ്രത്യേക കോടതി ശിക്ഷ വിധിച്ചത്. 2011 ജൂണ്‍ മുന്നിനാണ് സംഭവം നടന്നത്. പ്രതിയുടെ പിതാവിനെ കൊല്ലപ്പെട്ട ഫാത്തിമ ചീത്ത വിളിച്ചതിലെ വിരോധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പിതാവിനെ ചീത്ത വിളിച്ചത് ചോദിക്കാനെത്തിയ റഷീദ്, ഉറങ്ങുകയായിരുന്ന ഫാത്തിമയുടെ തലയില്‍ കരിങ്കല്ലിട്ട് മുറിവേല്‍പ്പിച്ചു. പിന്നീട്  വീട്ടിലെ കൊടുവാള്‍കൊണ്ട് കുത്തുകയായിരുന്നു. പരിക്കേറ്റ് ജീവനും കൊണ്ട് ഓടിയ ഫാത്തിമയെ പിന്തുടര്‍ന്നും പ്രതി നിരവധി തവണ വെട്ടിയെന്നാണ് പ്രൊസിക്യൂഷന്‍ കേസ്. കേസില്‍ 17 സാക്ഷികളെയാണ് വിസ്തരിച്ചത്. ജീവപര്യന്തം തടവിന് പുറമെ ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. 

 

Latest News