Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'കേന്ദ്ര പദ്ധതി പേര് മാറ്റി കേരളത്തിന്റെ നേട്ടമായി ചിത്രീകരിക്കുന്നു'; ആഞ്ഞടിച്ച് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ

തിരുവനന്തപുരം - കേന്ദ്രവിഹിതത്തിൽ കേരളത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേരളം കൃത്യമായ പ്രൊപ്പോസൽ നല്കിയില്ലെന്നും രണ്ടുതവണ ആവശ്യപ്പെട്ടെങ്കിലും മറുപടി തന്നില്ലെന്നും അവർ പറഞ്ഞു. ആറ്റിങ്ങലിൽ വായ്പ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി.
 കേരളത്തിൽ കേന്ദ്രഫണ്ട് സംബന്ധിച്ച് തെറ്റായ പ്രചാരണമാണ് നടക്കുന്നത്. വിധവ, വാർധക്യ പെൻഷനുകൾക്ക് ആവശ്യമായ തുക നല്കുന്നില്ലെന്നാണ് പ്രചാരണം. എല്ലാ സംസ്ഥാനങ്ങൾക്കും കൃത്യമായ സമയത്ത് പണം നല്കുന്നുണ്ട്. ഒക്ടോബർ വരെയുള്ള എല്ലാ അപേക്ഷകൾക്കും പണം അനുവദിച്ചിട്ടുണ്ട്. അതിന് ശേഷം ഒരു അപേക്ഷയും വന്നിട്ടില്ല. 
 കേന്ദ്ര വിഹിതം വാങ്ങിയ ശേഷം കേരളം പദ്ധതികളുടെ പേര് മാറ്റി പിണറായി സർക്കാറിന്റെ നേട്ടമായി ഉയർത്തിക്കാട്ടുകയാണെന്നും മന്ത്രി ആരോപിച്ചു. മാധ്യമങ്ങളോട് ഈ കാര്യം പറയുന്നത് യഥാർത്ഥ വസ്തുത ജനങ്ങൾ അറിയാനാണെന്നും സംസ്ഥാനങ്ങളുടെ കേന്ദ്ര വിഹിതത്തിനായി കൃത്യമായ പ്രപ്പോസൽ സമർപ്പിക്കാൻ ധനകാര്യ വകുപ്പിനോട് അവശ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി.
 

Latest News