തിരുവനന്തപുരം - സംഗീതജ്ഞനും അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അമ്മാവനുമായ ബി ശശികുമാർ (74) അന്തരിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിയാണ്. തിരുവനന്തപുരം പൂജപ്പുര ജഗതിയിൽ വർണത്തിലായിരുന്നു താമസം.
ആകാശവാണി തിരുവനന്തപുരം നിലയത്തിൽ സ്റ്റാഫ് ആർട്ടിസ്റ്റായിരുന്നു. കേരള സംഗീത നാടക അക്കാഡമി അവാർഡ് ലഭിച്ചിട്ടുണ്ട്. ചെമ്പൈ വൈദ്യനാഥ ഭാഗവതർ, ബാലമുരളീ കൃഷ്ണ തുടങ്ങി നിരവധി പ്രമുഖർക്കൊപ്പം വയലിൻ വായിച്ചിട്ടുണ്ട്. തിരുവല്ല ബ്രദേഴ്‌സ് എന്നറിയപ്പെട്ടിരുന്ന സംഗീതജ്ഞന്മാരിലെ നാദസ്വരം വിദ്വാനായിരുന്ന എം.കെ ഭാസ്‌കര പണിക്കരുടെയും ജി സരോജിനിയമ്മയുടെയും മകനാണ്.