തിരുവനന്തപുരം - വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതിന് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ യുവാവ് പിടിയിൽ. പെരുമാതുറ സ്വദേശി സുനിലാ(33)ണ് അറസ്റ്റിലായത്. തമിഴ്‌നാട്ടിലെ സേലത്ത് വച്ചാണ് പ്രതിയെ പിടികൂടിയത്.
കൊല്ലം സ്വദേശിനി നൽകിയ പരാതിയിലാണ് പോലീസ് നടപടി. പ്രായപൂർത്തിയാകുന്നതിന് മുമ്പ് ഇയാൾ നിരവധി തവണ പീഡിപ്പിച്ചെന്ന് യുവതി പോലീസിന് മൊഴി നൽകി. ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി യുവതിയെ പീഡിപ്പിച്ചത്. പ്രതിക്കെതിരെ കഴിഞ്ഞ ഏപ്രിലിൽ പോലീസ് കേസെടുത്തതോടെ പ്രതി ഒളിവിൽ പോകുകയായിരുന്നു.






