ഗാസ- അര്‍ധരാത്രിക്ക് മുമ്പ് ബന്ദികളെ മോചിപ്പിച്ചില്ലെങ്കില്‍ ഗാസയില്‍ ആക്രമണം പുനരാരംഭിക്കുമെന്ന് ഇസ്രായില്‍.
എന്നാല്‍ ഹമാസ് ഇത് തള്ളി.
ഇസ്രായില്‍ കരാര്‍ വ്യവസ്ഥ പാലിക്കുന്നില്ലെന്ന് ഹമാസ് ആരോപിച്ചു. വടക്കന്‍ ഗാസയിലേക്ക് സഹായ ട്രക്കുകള്‍ അനുവദിക്കുന്നില്ല. മറ്റ് കരാര്‍ വ്യവസ്ഥകളിലും വീഴ്ച വരുത്തി.
ആക്രമിക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തരുതെന്നും അതിന് വഴങ്ങില്ലെന്നും ഹമാസ് പറഞ്ഞു. ഞങ്ങള്‍ കരാറില്‍ ഉറച്ചുനില്‍ക്കും.