Sorry, you need to enable JavaScript to visit this website.

വയനാട് ചുരത്തിൽ ചരക്കുലോറി മറിഞ്ഞു

കോഴിക്കോട് - താമരശ്ശേരി വയനാട് ചുരത്തിൽ ചരക്കുലോറി മറിഞ്ഞു. ഒമ്പതാം വളവിന് താഴെയാണ് കോഴിക്കോട് ഭാഗത്തേക്ക് പഴങ്ങളുമായി വരികയായിരുന്ന ലോറി മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. അപകടസമയം വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭാഗ്യത്തിന് ഡ്രൈവർ കാര്യമായ പരുക്കില്ലാതെ രക്ഷപ്പെട്ടു.
 ശനിയാഴ്ച വൈകിട്ട് അഞ്ചേകാലോടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ചുരത്തിൽ കുറഞ്ഞസമയം ഗതാഗത തടസ്സമുണ്ടായി. ചുരം സംരക്ഷണസമിതിയും ഫയർഫോഴ്‌സും പോലീസും ഇടപെട്ട് അപകടത്തിൽപ്പെട്ട ചരക്കുലോറി എടുത്തുമാറ്റാനുള്ള ശ്രമത്തിലാണ്. ശനി, ഞായർ ദിവസങ്ങളിൽ ചരക്കുലോറികൾ ചുരത്തിലേക്ക് കയറ്റിവിടരുതെന്ന നിർദേശം നിലനിൽക്കേയാണ് ചുരത്തിലേക്ക് ലോറി പ്രവേശിച്ചതെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടി.
 

Latest News