ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു, ഡ്രൈവറും സഹായിയും ഇറങ്ങി ഓടിയതിനാല്‍ രക്ഷപ്പെട്ടു

കൊച്ചി - എറണാകുളത്തെ  ചെറായിയില്‍ ഓടി കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. ലോറി ഡ്രൈവറും സഹായിയും വാഹനത്തില്‍ നിന്ന് ഇറങ്ങി ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തൊടുപുഴയില്‍ നിന്നും കേരള ഫീഡ്‌സിന്റെ കാലിതീറ്റയുമായി വൈപ്പിന്‍ മാലിപ്പുറത്തേക്ക് പോകുകയായിരുന്നു ലക്കി ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ലോറിക്കാണ് തീപ്പിടിച്ചത്. തീപിടുത്തത്തില്‍ ലോറിയുടെ ക്യാബിന്‍ പൂര്‍ണമായും കത്തിനശിച്ചു. വടക്കന്‍ പറവൂരില്‍ നിന്ന് ഫയര്‍ഫോഴ്‌സ് സംഘമെത്തി തീകെടുത്തി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. മുന്‍വശത്തെ എഞ്ചിന്‍ ഭാഗങ്ങളും ക്യാബിനും പൂര്‍ണമായും കത്തിയമര്‍ന്ന നിലയിലാണ്. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല. 

 

Latest News