ഭാരത് മാതാ കീ ജയ് വിളി നിര്‍ബന്ധമാക്കി ശിയാ വഖഫ് ബോര്‍ഡ്

വസീം റിസ് വി
ന്യൂദല്‍ഹി- സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ ഭാരത് മാതാ കീ ജയ് മുദ്രാവാക്യം നിര്‍ബന്ധമാക്കി ശിയാ വഖഫ് ബോര്‍ഡ്. ഉത്തര്‍ പ്രദേശില്‍ ശിയാ വഖഫ് ബോര്‍ഡിനു കീഴിലെ സ്ഥാപനങ്ങളില്‍ നടത്തുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിലാണ് ബോര്‍ഡ് ഭാരത് മാതാ കീ ജയ് വിളിച്ചിരിക്കണമെന്ന് നിര്‍ബന്ധമാക്കിയത്.
 
ഇങ്ങനെ വിളിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ നടപടി സ്വകീരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ദേശീയ പതാക ഉയര്‍ത്തിയ ശേഷം ഭാരത് മാതാ വിളിക്കാനാണ് എല്ലാ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ശിയാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസീം റിസ് വി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
 

Latest News