ഗാസ- രണ്ടാം ബാച്ച് തടവുകാരെ മോചിപ്പിക്കുന്നത് കാത്ത് ഓഫര്‍ ജയിലിന് പുറത്ത് നിന്ന ആളുകള്‍ക്ക് നേരെ ഇസ്രായില്‍ സൈനികര്‍ വെടിയുതിര്‍ത്തതിനെത്തുടര്‍ന്ന് 17 വയസ്സുള്ള ഫലസ്തീന്‍കാരന് പരിക്കേറ്റതായി റെഡ് ക്രസന്റ് പറഞ്ഞു.
രണ്ടാം ബാച്ച് ബന്ദികളെ മോചിപ്പിക്കുന്നത് വൈകുകയാണ്. വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ ഇസ്രായില്‍ പാലിക്കാത്തതാണ് കാലതാമസത്തിന് കാരണമെന്ന് ഹമാസിന്റെ സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്‌സ് പറഞ്ഞു.
വടക്കന്‍ ഗാസ മുനമ്പിലേക്ക് സഹായ ട്രക്കുകള്‍ പ്രവേശിക്കാന്‍ ഇസ്രായില്‍ അനുവദിക്കണമെന്നും ഫലസ്തീന്‍ തടവുകാരെ മോചിപ്പിക്കുന്നതിന് സീനിയോറിറ്റി എന്ന മാനദണ്ഡം പാലിക്കണമെന്നും ടെലിഗ്രാമിലെ പ്രസ്താവനയില്‍ ്‌വര്‍ പറഞ്ഞു.