Sorry, you need to enable JavaScript to visit this website.

നവകേരള സദസ്സിന്റെ പിന്തുണ പറവൂരില്‍ കാണാമെന്ന് മുഖ്യമന്ത്രി, തെരഞ്ഞെടുപ്പില്‍ കാണിക്കെന്ന് വി ഡി സതീശന്‍

കോഴിക്കോട് - നവകേരള സദസ്സിന്റെ പിന്തുണ വി ഡി സതീശന്റെ മണ്ഡലമായ പറവൂരില്‍ കാണാമെന്ന് പ്രതിപക്ഷ നേതാവിനോട് മുഖ്യമന്ത്രിയുടെ വെല്ലുവിളി. ഭരണത്തിന്റെ തണലില്‍ പാര്‍ട്ടിക്കാര്‍ നടത്തുന്ന പരിപാടിയാണെങ്കില്‍ അത് കാണാനൊന്നുമില്ലെന്ന് വി ഡി സതീശന്റെ മറുപ
നവകേരള സദസില്‍ സഹകരണം ഇല്ലാതാക്കാന്‍ വി ഡി സതീശന്‍ ശ്രമിച്ചു. പറവൂര്‍ നഗരസഭാ സെക്രട്ടറിയെ വി ഡി സതീശന്‍ ഭീഷണിപ്പെടുത്തി. അയാളുടെ ശീലം അയാള്‍ പറയുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. നവകേരള സദസില്‍ സഹകരണം ഇല്ലാതാക്കാന്‍ വി ഡി സതീശന്‍ ശ്രമിച്ചു. പറവൂര്‍ നഗരസഭാ സെക്രട്ടറിയെ വി ഡി സതീശന്‍ ഭീഷണിപ്പെടുത്തി. അയാളുടെ ശീലം അയാള്‍ പറയുകയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു നവകേരള സദസിന്റെ പേരില്‍ മുഖ്യമന്ത്രി നടതതതുന്നത് വെല്ലുവിളിയും കലാപ ആഹ്വാനവുമാണെന്നും രണ്ട് സ്‌കൂളിന്റെ മതില്‍ പരിപാടിക്ക് വേണ്ടി പൊളിച്ചുനീക്കിയെന്നും വി ഡി സതീശന്‍ പറഞ്ഞു. ഉദ്യാഗസ്ഥരെ നവകേരള സദസിന്റെ സംഘാടക സമിതിയില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിക്കുന്നു. ജി എസ് ടി രജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരടക്കം നടത്തുന്നത് വ്യാപക പണപിരിവാണെന്നും അദ്ദേഹം പറഞ്ഞു. നികുതി വെട്ടിപ്പ് തടയേണ്ട ഉദ്യോഗസ്ഥര്‍ വരെ പണം പിരിക്കുന്നു. ജനങ്ങളേയും പ്രതിപക്ഷത്തേയും വെല്ലുവിളിച്ച് നടത്തുന്ന നാടകമാണ് പരിപാടി. ഭരണ സംവിധാനം സ്തംഭിച്ചു. ജനപിന്തുണ കാണിക്കേണ്ടത് തെരഞ്ഞെടപ്പിലാണ് അവിടെ കാണാമെന്നും വി ഡി സതീശന്‍ പറഞ്ഞു. ഞങ്ങള്‍ ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളോടാണ് പണം നല്‍കരുതെന്ന് നിര്‍ദേശം നല്‍കിയത്. സി പി എം ഇങ്ങനെ നിര്‍ദേശം നല്‍കാറില്ലേയെന്നും വി ഡി സതീശന്‍ ചോദിച്ചു. ചീഫ് സെക്രട്ടറി പണം നല്‍കാന്‍ പറഞ്ഞിറക്കിയ ഉത്തരവ് നിയമ വിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ യാത്ര കടന്ന് പോകുന്ന ഇടങ്ങളിലെല്ലാം കരുതല്‍ തടങ്കലാണ്. ഇതുവരെ കറുപ്പിനോടായിരുന്നു വെറുപ്പ്. ഇപ്പോ വെളുത്ത ഉടുപ്പിട്ടവരോടാണ് വെറുപ്പ്. എന്തിനാണിത്ര അസഹിഷ്ണുതയെന്നും വി ഡി സതീശന്‍ ചോദിച്ചു

 

Latest News