യാമോനെ മോഡി; തേജസ് യുദ്ധവിമാനത്തിൽ പറന്ന് മോഡി

ബംഗളൂരു- തേജസ് യുദ്ധവിമാനത്തിൽ പറന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ചരിത്രം സൃഷ്ടിച്ചു. തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റിൽ (എൽസിഎ) പ്രധാനമന്ത്രി പറക്കുന്നത് ഇതാദ്യമാണ്. തേജസിന്റെ ഒരു പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയെന്നും  ഈ അനുഭവം അവിശ്വസനീയമാംവിധം സമ്പന്നമായിരുന്നുവെന്നും മോഡി ട്വീറ്റ് ചെയ്തു. നമ്മുടെ രാജ്യത്തിന്റെ തദ്ദേശീയ കഴിവുകളിലുള്ള എന്റെ ആത്മവിശ്വാസം ഈ യാത്ര ഗണ്യമായി വർധിപ്പിച്ചു. നമ്മുടെ ദേശീയ സാധ്യതകളെക്കുറിച്ച് എനിക്ക് അഭിമാനവും ശുഭാപ്തിവിശ്വാസവും നൽകി. തേജസിനൊപ്പമുള്ള ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവച്ചു. ജി സ്യൂട്ടും ഏവിയേറ്റർ ഗ്ലാസും ഹെൽമെറ്റും ധരിച്ചാണ് മോഡി യാത്രക്കെത്തിയത്.
 

Latest News