ചോദ്യം ചെയ്യലില്‍ ആശങ്കയില്ല, പ്രതിയാക്കി അറസ്റ്റ് ചെയ്താലും നേരിടാന്‍ നിയമ സംവിധാനങ്ങളുണ്ടെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം -യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയില്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതില്‍ ആശങ്കയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. അറസ്റ്റ് ചെയ്താലും പ്രതിയാക്കിയാലും അതിനെ നേരിടാന്‍ ഇവിടെ നിയമ സംവിധാനങ്ങളുണ്ടെന്നും അന്വേഷണത്തിന്റെ ഭാഗമായി സഹകരിക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ചോദ്യം ചെയ്യലിനായി മ്യൂസിയം പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ പ്രതികരിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. ഇന്നലെയാണ് നോട്ടീസ് ലഭിച്ചത്. വേണമെങ്കില്‍ ഒഴിവാകാമായിരുന്നു. ഹാജരാകാന്‍ വേണ്ടി തനിക്ക് തന്നത് കുറച്ച് സമയം മാത്രമാണ്. സി പി എമ്മും പോലീസും പറയുന്ന കാര്യങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

 

Latest News