ഗാസ- ഇസ്രായില്‍-ഹമാസ് വെടിനിര്‍ത്തല്‍ പ്രാബല്യത്തിലായതിനുശേഷം 137 ട്രക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും മറ്റ് അവശ്യവസ്തുക്കളും ഗാസയില്‍ ഇറക്കിയതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.
ഒക്ടോബര്‍ ഏഴിന് യുദ്ധം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഏറ്റവും വലിയ ജീവകാരുണ്യ വാഹനവ്യൂഹം ഗാസയില്‍ പ്രവേശിക്കുന്നതെന്ന് യു.എന്‍ ഹ്യുമാനിറ്റേറിയന്‍ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
നാല് ദിവസത്തെ വെടിനിര്‍ത്തല്‍ ആരംഭിക്കുമ്പോള്‍ പ്രതിദിനം 1,30,000 ലിറ്റര്‍ ഡീസലും നാല് ട്രക്ക് ഗ്യാസും ഗാസയിലേക്ക് എത്തിക്കുമെന്ന് ഈജിപ്ത് നേരത്തെ പറഞ്ഞിരുന്നു.
ദിവസേന 200 ട്രക്ക് സഹായങ്ങള്‍ ഗാസയിലേക്ക് പ്രവേശിക്കുമെന്ന് ഈജിപ്ത് സ്‌റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ സര്‍വീസ് (എസ്‌ഐഎസ്) മേധാവി ദിയാ റഷ്‌വാന്‍ വെള്ളിയാഴ്ച പുലര്‍ച്ചെ പറഞ്ഞു.