നവകേരള സദസിലെ ഭക്ഷണത്തിനു പകരം ഇഫ്താര്‍ ഫോട്ടോ, പോസ്റ്റ് മുക്കി വി.ടി.ബല്‍റാം

പാലക്കാട്- നവകേരള സദസിലെ ചിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇഫ്താര്‍ വിരുന്നില്‍ ഭക്ഷണം കഴിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് വി.ടി.ബല്‍റാം വെട്ടിലായി. വ്യാജ ചിത്രമാണ് ഷെയര്‍ ചെയ്തതെന്ന വിവാദം ഉയര്‍ന്നതോടെ അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റ് മുക്കി.
'ആര്‍ക്കും എണ്ണിനോക്കാവുന്നതാണ്. പാവപ്പെട്ടവരുടെ 37 പരാതികള്‍ തീര്‍പ്പാക്കിയിട്ടുണ്ട്' എന്ന തലക്കെട്ടോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഭക്ഷണം കഴിക്കുന്ന ചിത്രം  ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത കോഴിക്കോട് നടന്ന ഇഫ്താര്‍ വിരുന്നിന്റെ ചിത്രമാണ് ബല്‍റാം പങ്കുവെച്ചിരുന്നത്.
നവകേരള സദസിനെതിരെ പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നതിനിടയിലാണ് കോണ്‍ഗ്രസ് നേതാവിന്റെ പോസ്റ്റ്.

ഈ വാർത്ത കൂടി വായിക്കൂ

25 ബന്ദികളെ ഹമാസ് വിട്ടയച്ചു; 12 തായ്‌ലന്‍ഡുകാര്‍, 13 ഇസ്രായിലികള്‍

Latest News