പെണ്‍കുട്ടി ഗര്‍ഭിണിയായി; പ്രതിശ്രുത വരന്‍ പോക്‌സോ കേസില്‍

കണ്ണൂര്‍ - പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ച ശേഷം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമപ്രകാരം പ്രതിശ്രുത വരനെതിരെ കേസ്.
എടക്കാട് സ്വദേശിയായ ഇരുപത്തിയാറു കാരനെതിരെയാണ് സിറ്റി പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ജൂണ്‍ മാസം എട്ടിനാണ് സിറ്റി സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി വിവാഹ നിശ്ചയം കഴിഞ്ഞത്. ഇതിനിടെ ഇരുവരും ശാരീരികമായി ബന്ധപ്പെടുകയും ഗര്‍ഭിണിയായതിനെ തുടര്‍ന്ന് പോലീസില്‍ പരാതി എത്തുകയുമായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

 

Latest News