Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബൃന്ദ കാരാട്ടിന്റെ പേരില്‍ വ്യാജ പ്രചാരണം, സൈബര്‍ സെല്ലില്‍ പരാതി നല്‍കി

തിരുവനന്തപുരം-നവകേരളസദസുമായി ബന്ധിപ്പിച്ച് തന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തുന്നതിനെതിരെ സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദകാരാട്ട് സംസ്ഥാന പോലീസ് മേധാവിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കി.

ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ തന്റെ പേരും ചിത്രവുമുപയോഗിച്ച് അപകീര്‍ത്തികരമായ പ്രസ്താവന പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ നടക്കുന്നത് ധൂര്‍ത്താണെന്നും പിണറായിയും സഖാക്കളും ഉമ്മന്‍ചാണ്ടിയെ കണ്ട് പഠിക്കണമെന്നും താന്‍ പറഞ്ഞതായാണ് കുപ്രചാരണം. മലയാളത്തിലുള്ള ഈ പോസ്റ്റുകള്‍ വസ്തുതാ വിരുദ്ധവും തന്റെയും പാര്‍ട്ടിയുടെയും സല്‍പ്പേര് കളങ്കപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ളതുമാണ്.

വ്യാജ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും പരാതിക്കൊപ്പം കൈമാറിയിട്ടുണ്ട്. താന്‍ പറഞ്ഞതെന്ന വ്യാജേനയാണ് തെറ്റിദ്ധാരണാജനകമായ പ്രസ്താവന പ്രചരിപ്പിക്കുന്നത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണിത്. ഇതിന് പിന്നിലുള്ളവരെ കണ്ടെത്തി കര്‍ശന നിയമനടപടികള്‍ സ്വീകരിക്കമെന്നും ബൃന്ദ പരാതിയില്‍ ആവശ്യപ്പെട്ടു.

 

Latest News