കശ്മീരില്‍ അഞ്ചു ദിവസത്തെ കഠിന തണുപ്പിന് നേരിയ ആശ്വാസം

ശ്രീനഗര്‍- കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ തണുപ്പും മൂടല്‍മഞ്ഞും അനുഭവപ്പെട്ട കശ്മീരില്‍ നേരിയ ആശ്വാസമായി താപനിലയില്‍ വര്‍ധന. ജമ്മു കശ്മീരിന്റെ വേനല്‍ക്കാല തലസ്ഥാനമായ ശ്രീനഗറില്‍ കുറഞ്ഞ താപനില 0.9 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

അഞ്ച് ദിവസത്തിനുള്ളില്‍ ആദ്യമായി നഗരത്തില്‍ ഏറ്റവും കുറഞ്ഞ താപനില കടുത്ത തണുപ്പില്‍ നിന്നും മുകളിലേക്കുയര്‍ന്നു. ബന്ദിപ്പോര, ബാരാമുള്ള, ഗന്ദര്‍ബാല്‍, കോക്കര്‍നാഗ്, കുല്‍ഗാം, കുപ്വാര എന്നിവിടങ്ങളിലും പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും 1.7 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലാണ് കുറഞ്ഞ താപനില.

തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ പഹല്‍ഗാം ടൂറിസ്റ്റ് റിസോര്‍ട്ടാണ് താഴ്‌വരയിലെ ഏറ്റവും തണുപ്പ് രേഖപ്പെടുത്തിയത്. മൈനസ് 3.3 ഡിഗ്രി സെല്‍ഷ്യസാണ് പഹല്‍ഗാമില്‍ രേഖപ്പെടുത്തിയത്. ഷോപിയാനില്‍ മൈനസ് 2.5 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. വടക്കന്‍ കശ്മീരിലെ ഗുല്‍മാര്‍ഗ് സ്‌കീ റിസോര്‍ട്ടില്‍ മൈനസ് 2.0 ഡിഗ്രി സെല്‍ഷ്യസ് അടയാളപ്പെടുത്തി.

Latest News