മോചിപ്പിക്കുന്ന ആദ്യ ബാച്ച് ഫലസ്തീനികളില്‍ 24 സ്ത്രീകളും 15 കുട്ടികളും

ടെല്‍അവീവ്- ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രായില്‍ ജയിലുകളില്‍നിന്ന് ആദ്യ ബാച്ചില്‍ 24 സ്ത്രീകളേയും 15 കുട്ടികളേയും മോചിപ്പിക്കും.
ഒക്‌ടോബര്‍ ഏഴു മുതല്‍ ഗാസയില്‍ തടവിലാക്കപ്പെട്ട 13 ഇസ്രായിലി ബന്ദികളെ വിട്ടയക്കുന്നതിനു പകരം 39 ഫലസ്തീന്‍ സുരക്ഷാ തടവുകാരെ വിട്ടയക്കുന്നതിനുള്ള നടപടികള്‍ ഇസ്രായില്‍ ജയില്‍ വകുപ്പ് പൂര്‍ത്തിയാക്കി.
വിട്ടയക്കുന്ന തടവുകാരെ ഉച്ചയ്ക്ക് മുമ്പ് അവരെ വെസ്റ്റ് ബാങ്കിലെ ഓഫര്‍ ജയിലിലേക്ക് മാറ്റി. ഇവിടെ  ഇവര്‍ക്ക് റെഡ് ക്രോസ് ആരോഗ്യ പരിശോധന നടത്തി.
തടവുകാരായ 24 സ്ത്രീകളെയും 15 കുട്ടികളേയും റാമല്ലയ്ക്ക് സമീപമുള്ള ബെയ്ത്തൂനിയ ചെക്ക് പോയിന്റിലേക്ക് മാറ്റേണ്ടതായിരുന്നു. 13 ബന്ദികള്‍ ഇസ്രായിലില്‍  തിരിച്ചെത്തി അവരുടെ പരിശോധനകള്‍ പൂര്‍ത്തിയായതിനുശേഷമേ  ശരിയായി ഇവരെ വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും വീടുകളിലേക്ക് വിട്ടയക്കൂ.

 

Latest News