Sorry, you need to enable JavaScript to visit this website.

തെറ്റുപറ്റുന്നത് മാനുഷികം; ക്ഷമിക്കുന്നത് ദൈവീകം-മൻസൂർ അലി ഖാൻ വിവാദത്തിൽ തൃഷ

ന്യൂദൽഹി-തെറ്റുപറ്റുന്നത് മാനുഷികമാണ്, ക്ഷമിക്കുന്നതാണ് ദൈവീകമെന്ന് നടി തൃഷ. വിവാദ പ്രസ്താവനയിൽ മാപ്പു പറഞ്ഞ നടൻ മൻസൂർ അലിഖാന്റെ വാക്കുകൾക്ക് പിന്നെലെയാണ് നടി തൃഷ ഇക്കാര്യം പറഞ്ഞത്. നേരത്തെ നടത്തിയ പ്രസ്താവനയിൽ മാപ്പു പറഞ്ഞ് മൻസൂർ അലി ഖാൻ രംഗത്തെത്തിയിരുന്നു. നടന്റെ മാപ്പിന് പിന്നാലെയാണ് തൃഷ പ്രതികരണവുമായി എത്തിയത്. മൻസൂർ അലി ഖാന്റെ പേര് പരാമർശിക്കാതെയാണ് തൃഷ പോസ്റ്റിട്ടത്. പോസ്റ്റിനോപ്പം കൈകൂപ്പുന്ന ഒരു ഇമോജിയും ചേർത്തിട്ടുണ്ട്.

വെള്ളിയാഴ്ച രാവിലെയാണ് നടൻ മൻസൂർ അലി ഖാൻ തൃഷയ്ക്ക് മാപ്പ് പറഞ്ഞ് സോഷ്യൽ മീഡിയയിൽ പ്രസ്തവനയിറക്കിയത്. എന്റെ വാക്കുകൾ സഹപ്രവർത്തകയെ വേദനിപ്പിച്ചെന്നു മനസിലാക്കുന്നു. തൃഷ, ദയവായി എന്നോട് ക്ഷമിക്കൂ' എന്നാണ് മൻസൂർ അലി ഖാൻ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞത്. തൃഷയ്‌ക്കെതിരായ നടൻ നടത്തിയ ലൈംഗിക പരാമർശം വിവാദമാവുകയും പൊലീസ് കേസെടുക്കുകയും ചെയ്തതോടെയാണ് നടൻ മാപ്പ് പറയാൻ തയാറായത്.
താൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നുമായിരുന്നു തൃഷയുടെ പ്രതികരണത്തിനെതിരെ മൻസൂർ അലി ഖാന്റെ മറുപടി. തന്നെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ച തൃഷയ്‌ക്കെതിരെ പരാതി കൊടുക്കുമെന്നും മൻസൂർ അലി ഖാൻ പറഞ്ഞിരുന്നു. തുടർന്ന് വനിത കമ്മീഷൻ ഇടപെടുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇന്നലെ നടനെ പോലീസ് ചോദ്യം ചെയ്തു. ഇതിനു ശേഷമാണ് മൻസൂർ അലി ഖാൻ മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.
 

Latest News