Sorry, you need to enable JavaScript to visit this website.

ന്യൂദൽഹിയിലെ അഫ്ഗാൻ എംബസി അടക്കില്ലെന്ന് ഉദ്യോഗസ്ഥർ

ന്യൂദൽഹി- ഇന്ത്യയിലെ അഫ്ഗാൻ എംബസി അടച്ചുപൂട്ടാനുള്ള തീരുമാനം വീണ്ടും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. ഇന്ത്യൻ സർക്കാരിൽനിന്നുള്ള നിരന്തര വെല്ലുവിളികളാണ് എംബസി അടച്ചുപൂട്ടാൻ കാരണമെന്ന് നേരത്തെ അഫ്ഗാൻ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യയിലെ അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥരായ സാകിയ വാർഡക്(മുംബൈ),സയ്യിദ് മുഹമ്മദ് ഇബ്രാഹിംഖിൽ (ഹൈദരാബാദ്) എന്നിവർ ദൽഹിയിലെ അഫ്ഗാൻ എംബസിയുടെ നേതൃത്വം ഏറ്റെടുത്തതായി  സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. മുൻ എംബസി ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിന്റെ ഫലമാണ് എംബസി അടച്ചുപൂട്ടുന്നുവെന്ന തരത്തിലുള്ള പ്രസ്താവന വന്നതെന്നും ഇന്ത്യയും അഫ്ഗാനും തമ്മിലുള്ള ബന്ധം കോട്ടം തട്ടാതെ മുന്നോട്ടുപോകുമെന്നും ഇവർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഇന്ത്യയിൽ കഴിയുന്ന അഫ്ഗാൻ പൗരൻമാരെ ഭയവിഹ്വലരാക്കുന്ന നടപടികളിൽനിന്ന് മുൻ ഉദ്യോഗസ്ഥർ അടക്കം പിൻവാങ്ങണമെന്നും ഇവർ അഭ്യർത്ഥിച്ചു. 

രണ്ട് വർഷം മുമ്പ് താലിബാൻ പുറത്താക്കിയ, അഫ്ഗാൻ സർക്കാർ നിയമിച്ച നയതന്ത്രജ്ഞരുടെ വിസ നീട്ടുന്നതിൽ ഇന്ത്യൻ ഉദ്യോഗസ്ഥർ പരാജയപ്പെട്ടതിനാൽ ന്യൂദൽഹിയിലെ അഫ്ഗാനിസ്ഥാന്റെ എംബസി അടച്ചുപൂട്ടുന്നു എന്നായിരുന്നു രാവിലത്തെ പ്രസ്താവന. 
നേരത്തെ സെപ്തംബർ 30ന് എംബസി താൽക്കാലികമായി പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. ഇന്ത്യൻ സർക്കാരിൽനിന്ന് അനുകൂല തീരുമാനം ഉണ്ടാകും എന്ന പ്രതീക്ഷയിലായിരുന്നു ഇത്. എന്നാൽ കേന്ദ്രത്തിന്റെ ഭാഗത്ത്‌നിന്ന് ഒരു തരത്തിലുള്ള നീക്കവുമുണ്ടായില്ല. 

Latest News