Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മകൻ വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ ഡോക്ടറായ മാതാവ് തൂങ്ങിമരിച്ച നിലയിൽ

കായംകുളം - എൻജിനീയറിംഗ് വിദ്യാർത്ഥിയായ മകൻ കാനഡയിൽ വാഹനാപകടത്തിൽ മരിച്ചതിന് പിന്നാലെ ഡോക്ടാറായ മാതാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കല താലൂക്ക് ആശുപത്രിയിലെ ഇ.എൻ.ടി സ്‌പെഷ്യലിസ്റ്റ് ഡോ. മെഹറുന്നീസ(48)യെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 
 എൻജിനീയറിങ്ങിന് പഠിക്കുന്ന മകൻ ബെന്യാമിൻ(20) ഇന്നലെ കാനഡയിൽ വാഹനാപകടത്തിൽ മരിച്ചിരുന്നു. ഇളയ മകനും ഭർത്താവും പുലർച്ചെ നമസ്‌കാരത്തിനായി പള്ളിയിൽ പോയ സമയത്താണ് കടുംകൈ ചെയ്തത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
 മകന്റെ മരണവാർത്ത കേട്ടത് മുതൽ വല്ലാത്ത മനോവിഷമത്തിലായിരുന്നു ഡോക്ടർ. മകൻ പോയി ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്ന് മെഹറുന്നീസ പറഞ്ഞതായി ഇവരുടെ സുഹൃത്ത് പ്രതികരിച്ചു. കായംകുളം പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
 കായംകുളം ഫയർ സ്റ്റേഷനു സമീപം സിത്താരയിൽ അഡ്വ. ഷഫീഖ് റഹ്മാന്റെ ഭാര്യയാണ് മെഹറുന്നീസ. മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഇ.എൻ.ടി വിഭാഗത്തിൽ ഡോക്ടറാണ്.

Latest News