Sorry, you need to enable JavaScript to visit this website.

യൂത്ത്‌കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം; മുതിർന്ന നേതാക്കൾ അന്വേഷിക്കുമെന്ന് കെ സുധാകരൻ

തിരുവനന്തപുരം - യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം പാർട്ടി അന്വേഷിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. മുൻവിധിയോടെ കേസിൽ പാർട്ടി അഭിപ്രായം പറയുന്നില്ലെന്നും അന്വേഷണത്തിനായി മുതിർന്ന നേതാക്കളുടെ നേതൃത്വത്തിലുള്ള സമിതി രൂപീകരിക്കുമെന്നും സുധാകരൻ പറഞ്ഞു.
 രാഹുൽ മാങ്കൂട്ടത്തലിനെ വിശ്വാസമുണ്ട്. രാഹുലിന്റെ കാർ മറ്റ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപയോഗിക്കുന്നതിൽ തെറ്റില്ല. ഇപ്പോൾ ഉയർന്നിരിക്കുന്നതെല്ലാം ആരോപണങ്ങൾ മാത്രമാണ്. പാർട്ടി നിയോഗിക്കുന്ന സമിതിയുടെ റിപോർട്ട് പുറത്തുവന്നതിന് ശേഷമേ വിശദമായ പ്രതികരണത്തിനുള്ളൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 

Latest News