അമേരിക്കയില്‍ കാറില്‍ വെടിയേറ്റ ഇന്ത്യന്‍ ഗവേഷണ വിദ്യാര്‍ഥി മരിച്ചു

ന്യൂയോര്‍ക്ക്-അമേരിക്കയില്‍  കാറില്‍ വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ഇന്ത്യന്‍ പിഎച്ച്.ഡി വിദ്യാര്‍ഥി മരിച്ചു. സിന്‍സിനാറ്റി സര്‍വകലാശാലയിലെ മെഡിക്കല്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന ആദിത്യ അദ്‌ലാഖയാണ് മരിച്ചത്. മോളിക്യുലര്‍ ആന്റ് ഡവലപ്പ്‌മെന്റല്‍ ബയോളജിയില്‍ നാലാം വര്‍ഷ ഗവേഷണ വിദ്യാര്‍ഥിയായിരുന്നു. നവംബര്‍ ഒമ്പതിനായിരുന്നു സംഭവം.
കാറില്‍ വെടിയേറ്റ നിലയിലാണ് യുവാവിനെ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. വാഹനം തൊട്ടടുത്തുള്ള മതിലില്‍ ഇടിച്ച് നില്‍ക്കുന്ന നിലയിലായിരുന്നു. പുലര്‍ച്ചെ വെടിയൊച്ച കേട്ടിരുന്നു. വഴിയാത്രക്കാരാണ് സംഭവം പൊലീസിനെ വിളിച്ച് അറിയിച്ചത്. ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് രണ്ടു ദിവസത്തിനുശേഷം മരണത്തിനു കീഴടങ്ങി. പോലീസ് അന്വേഷണം തുടരുകയാണ്. ആരേയും കസ്റ്റഡിയിലെടുത്തിട്ടില്ല.

 

Latest News