നടി തൃഷയെ ബലാത്സംഗത്തിനു കിട്ടിയില്ല; മന്‍സൂര്‍ അലി ഖാന്‍ പോലീസ് മുമ്പാകെ ഹാജരായി

ചെന്നൈ- തെന്നിന്ത്യന്‍ നടി തൃഷക്കെതിരെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തിയെന്ന കേസില്‍ തമിഴ് സിനിമകളിലെ നെഗറ്റീവ് റോളുകള്‍ക്ക് പേരുകേട്ട നടന്‍ മന്‍സൂര്‍ അലി ഖാന്‍ സിറ്റി പോലീസിന് മുന്നില്‍ ഹാജരായി.
കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി മന്‍സൂര്‍ അലി ഖാന്‍ വനിതാ പോലീസ് സ്‌റ്റേഷനിലാണ് ഹാജരായത്. വൈറലായ തന്റെ വിവാദ വീഡിയോയുടെ പേരില്‍ ദേശീയ വനിതാ കമ്മീഷന്‍ നടനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

താന്‍ ഒളിവില്‍ പോയിട്ടില്ലെന്നും വൈകുന്നേരം പോലീസിന് മുന്നില്‍ ഹാജരാകുമെന്നും അദ്ദേഹം രാവിലെ പുറത്തുവിട്ട വീഡിയോയില്‍ പറഞ്ഞിരുന്നു.
നടന്‍ വിജയ്‌യെ നായകനായും തൃഷ സഹനടിയായും ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ 'ലിയോ'യില്‍ തൃഷയ്‌ക്കൊപ്പമുള്ള കിടപ്പുമുറി രംഗമില്ലാത്തതില്‍ മന്‍സൂര്‍ നിരാശ പ്രകടിപ്പിച്ചുവെന്നാണ് കേസ്.

തൃഷയ്‌ക്കൊപ്പം അഭിനയിക്കുന്നു എന്ന് കേട്ടപ്പോള്‍ സിനിമയില്‍ നടിക്കൊപ്പം ഒരു കിടപ്പുമുറി സീന്‍ ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്.  മുന്‍ സിനിമകളിലെ മറ്റ് നടിമാരെ പോലെ തന്നെ തൃഷയേയും കിടപ്പുമുറിയിലേക്ക് കയറ്റുമെന്ന് കരുതിയിരുന്നതെന്നാണ് മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞത്.
ഞാന്‍ നിരവധി ബലാത്സംഗ രംഗങ്ങള്‍ ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അത് എനിക്ക് പുതിയ കാര്യമല്ല. എന്നാല്‍ കശ്മീരിലെ ഷൂട്ടിങ്ങിനിടെ സെറ്റില്‍ ഇവര്‍ തൃഷയെ എന്നെ കാണിച്ചില്ല-അദ്ദേഹം പറഞ്ഞു.

വീഡിയോ വൈറലായതോടെ നടന്റെ പരാമര്‍ശങ്ങളെ അപലപിച്ച തൃഷ മന്‍സൂറിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ദേശീയ വനിതാ കമ്മീഷന്‍ തമിഴ്‌നാട് പോലീസിനോട് നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടത്.

 

Latest News