റിയാദിൽ ഫ്‌ളാറ്റിൽ സ്‌ഫോടനം: ഒരാൾക്ക് പരിക്ക്

റെസിഡൻഷ്യൽ കെട്ടിടത്തിലെ ഫ്‌ളാറ്റിൽ പാചക വാതക ചോർച്ച മൂലമുണ്ടായ സ്‌ഫോടനത്തിൽ തകർന്ന് ചിതറിത്തെറിച്ച ഭിത്തി.

റിയാദ് - റെസിഡൻഷ്യൽ കെട്ടിടത്തിലെ ഫ്‌ളാറ്റിൽ പാചക വാതക ചോർച്ച മൂലമുണ്ടായ സ്‌ഫോടനത്തിലും അഗ്നിബാധയിലും ഒരാൾക്ക് പരിക്കേറ്റു. സിവിൽ ഡിഫൻസ് അധികൃതർ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റയാളെ റെഡ് ക്രസന്റ് ആംബുലൻസിൽ ആശുപത്രിയിലേക്ക് നീക്കി. ഉഗ്രസ്‌ഫോടനത്തിൽ ഫ്‌ളാറ്റിന്റെ ഭിത്തി തകർന്ന് ചിതറിത്തെറിച്ച് കെട്ടിടത്തിനു മുന്നിൽ നിർത്തിയിട്ട കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

Latest News