സ്‌കൂൾ വിട്ട് നടുറോഡിൽ തല്ലി പെൺകുട്ടികൾ; ദൃശ്യം വൈറൽ

തിരുവനന്തപുരം - സ്‌കൂൾ വിട്ട് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ കെ.എസ്.ആർ. ടി.സി ബസ് സ്റ്റാൻഡിൽ പെൺകുട്ടികൾ തമ്മിലുള്ള അടിപിടിയെ തുടർന്ന് സംഘർഷം. തിരുവനന്തപുരം നെടുമങ്ങാട് ബസ് സ്റ്റാൻഡിലാണ് സംഭവം. 
 ഇരട്ടപ്പേര് വിളിച്ചുവെന്നാരോപിച്ചാണ് പെൺകുട്ടികൾ തമ്മിൽ വഴക്കിട്ട്, അവസാനം പൊരിഞ്ഞ അടിയിൽ കാര്യങ്ങളെത്തിയതെന്നാണ് വിവരം. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പെൺകുട്ടികൾ പരസ്പരം അടിക്കുന്നതും ഇടിക്കുന്നതും മുടിയിൽ പിടിച്ചു വലിക്കുന്നതും പലരും പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതുമെല്ലാം ദൃശ്യങ്ങളിലുണ്ട്. വൻ ജനക്കൂട്ടത്തെയും ദൃശ്യങ്ങളിൽ കാണാം. 
 എന്നാൽ, ഇതുവരെയും ആരും പരാതിയൊന്നും തന്നിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് പ്രതികരിച്ചു.

Latest News