മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ തട്ടിപ്പ് കേസ്, തട്ടിയത് 18 ലക്ഷത്തിലേറെ രൂപയെന്ന് പരാതി

കണ്ണൂര്‍ - മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിനെതിരെ തട്ടിപ്പ് കേസ്.  കൊല്ലൂരില്‍ വില്ല നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞു 18,70,000 രൂപ തന്നില്‍ നിന്ന് തട്ടിയെടുത്തെന്നാണ്  കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലിന്റെ പരാതി.  കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് സരീഗ് പരാതി നല്‍കിയത്. പരാതിയില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍  കോടതി ഉത്തരവിട്ടു.  ഉഡുപ്പി സ്വദേശികളായ രാജീവ് കുമാര്‍, കെ. വെങ്കിടേഷ് കിനി എന്നിവരും പണം വാങ്ങിയതായി പരാതിയിലുണ്ട്. പണം തിരികെ ചോദിച്ചപ്പോള്‍ ക്രിക്കറ്റ് അക്കാദമിയുടെ ഭാഗമാക്കാമെന്ന് ശ്രീശാന്ത് പറഞ്ഞതായും പരാതിക്കാരന്‍ നല്‍കിയ ഹര്‍ജിയിലുണ്ട്.

 

Latest News