പ്രളയത്തില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് പുതിയത് സൗജന്യമായി നല്‍കുമെന്ന് സുഷമ

ന്യൂദല്‍ഹി- കേരളത്തിലെ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിലും മലവെള്ളപ്പാച്ചിലിലും പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ക്ക് സൗജന്യമായി പുതിയത് നല്‍കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. കേരളത്തിലുണ്ടായ കനത്ത നാശനഷ്ടങ്ങളില്‍ ഖേദമറിയിച്ച മന്ത്രി ട്വിറ്ററിലും ഫേസ്ബുക്കിലും ഇട്ട പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്ഥിതഗതികള്‍ സാധാരണ നിലയിലെത്തിയാല്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ ബന്ധപ്പെട്ട പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളെ സമീപിച്ചാല്‍ മതിയെന്നും ഫീസ് ഈടാക്കാതെ തന്നെ പുതിയവ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Latest News