വീണ്ടും മഹാമാരിയോ; ചൈനയെ ഭീതിയിലാഴ്ത്തി കുട്ടികളിൽ ന്യൂമോണിയ

ബെയ്ജിംഗ്- കോവിഡ് മഹാമാരിയുടെ ആഘാതത്തിൽനിന്ന് ഇപ്പോഴും മോചിതമാകാത്ത ചൈനയെ ഭീതിയിലാക്കി പുതിയ വ്യാധി പൊട്ടിപ്പുറപ്പെടുന്നതായി സൂചന. പൊട്ടിപ്പുറപ്പെട്ട നിഗൂഢമായ ന്യൂമോണിയ സ്‌കൂളുകളിലൂടെ വ്യാപിക്കുന്നു. കോവിഡ് പ്രതിസന്ധിയുടെ ആദ്യ നാളുകളെ അനുസ്മരിപ്പിക്കുന്ന  ഭയാനകമായ സാഹചര്യമാണ് ചൈനയിൽ നിലവിൽ. രാജ്യത്തെ ആരോഗ്യ പരിപാലന സംവിധാനത്തിന് മേൽ അശുഭകരമായ കരിനിഴൽ വീഴ്ത്തി, ആശുപത്രികളിൽ രോഗികളുടെ വൻവർധനവ് രേഖപ്പെടുത്തി. 

500 മൈൽ വടക്കുകിഴക്കുള്ള ബെയ്ജിംഗിലെയും ലിയോണിംഗിലെയും ആശുപത്രികൾ, രോഗികളായ കുട്ടികളാൽ നിറഞ്ഞു. ഈ മേഖലയിൽ സ്‌കൂളുകൾ അടച്ചുപൂട്ടൽ ഭീഷണിയിലാണ്. രോഗം ബാധിച്ച കുട്ടികളിൽ ശ്വാസകോശ വീക്കം, ഉയർന്ന പനി എന്നിവയുൾപ്പെടെ അസാധാരണമായ ലക്ഷണങ്ങളുണ്ട്.  എന്നാൽ സാധാരണ ചുമയും ഫ്‌ളൂ, തുടങ്ങിയവയാണ് കുട്ടികളിലെ രോഗലക്ഷണങ്ങൾ.
 

Latest News