മലപ്പുറം- വഴിതെറ്റുന്ന യുവത്വം, സ്വന്തം ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യക്കുള്ള ശിക്ഷ തുടങ്ങിയ വിഷയങ്ങളിൽ പ്രമുഖ പ്രഭാഷകൻ ഷാക്കിർ ബാഖവി നടത്തിയ പ്രസംഗങ്ങൾ യുറ്റ്യൂബിൽ വലിയ ഹിറ്റായിരുന്നു. പതിമൂന്നുകാരനെ ലൈംഗീകമായി പീഡിപ്പിച്ച കേസിൽ ഷാക്കിർ ബാഖവിയെ പോലീസ് പിടികൂടിയെന്ന വാർത്ത സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ആയിരകണക്കിന് ആളുകൾക്ക് അറിവ് പകർന്നു നൽകിയ ഒരാൾ അറസ്റ്റിലായി എന്നതിന് പുറമെ, ഇദ്ദേഹം കൈകാര്യം ചെയ്തിരുന്ന വിഷയങ്ങളും ഉപയോഗിച്ചാണ് ട്രോളുകൾ ഇറങ്ങുന്നത്. മലപ്പുറം മമ്പാട് സ്വദേശിയാണ് ഷാക്കിർ ബാഖവി (41).ഇയാൾ തന്നെ നിരന്തരം പീഡിപ്പിച്ചുവെന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ലൈംഗികാതിക്രമം പതിവായതോടെ കുട്ടി സ്‌കൂൾ ടീച്ചറോട് ഇക്കാര്യം പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വഴിക്കടവ് ഇയാളെ അറസ്റ്റ് ചെയ്തത്.