ലണ്ടന്‍-ഗാസയില്‍ ഇസ്രായില്‍ തുടരുന്ന യുദ്ധത്തില്‍ നാല് ദിവസത്തെ വെടിനിര്‍ത്തല്‍ വളരെ കുറവാണെന്നും ഗാസ മുനമ്പിലേക്ക് അവശ്യ സഹായങ്ങള്‍ എത്തിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും ജീവകാരുണ്യ, മനുഷ്യാവകാശ സംഘടനകള്‍ പറഞ്ഞു.
നാല് ദിവസത്തെ വെടിനിര്‍ത്തല്‍ ഒട്ടും പര്യാപ്തമല്ലെന്നും മനുഷ്യാവകാശത്തിന്റെ കാര്യത്തില്‍ ഇത് തീര്‍ച്ചയായും പോരെന്നും അമേരിക്കയിലെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രതിനിധി പോള്‍ ഒബ്രിയന്‍, പ്രധാന സര്‍ക്കാരിതര സംഘടനകളുടെ കോണ്‍ഫറന്‍സ് കോളില്‍ പറഞ്ഞു.
ഹമാസുമായി നാലു ദിവസം വെടിനിര്‍ത്താനുള്ള കരാര്‍ ഇസ്രായില്‍ മന്ത്രിസഭ ബുധനാഴ്ച പുലര്‍ച്ചെയാണ് അംഗീകരിച്ചത്. പ്രധാന സർക്കാരിതര സംഘടനകളെല്ലാം കൂടുതൽ ദിവസത്തെ വെടിനിർത്തലെന്ന ആവശ്യവുമായി രംഗത്തുണ്ട്.