Sorry, you need to enable JavaScript to visit this website.

നവേകരള സദസ്സിനെതിരെ വയനാട്ടില്‍ ഭീഷണി, കളക്ടറേറ്റിലേക്കെത്തിയത് രണ്ട് ഭീഷണിക്കത്തുകള്‍

കല്‍പ്പറ്റ -  മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസിനെതിരെ ഭീഷണി. വയനാട് കളക്ടറേറ്റിലേക്കാണ് രണ്ട് ഭീഷണിക്കത്തുകള്‍ ലഭിച്ചത്.  കുത്തക മുതലാളിമാര്‍ക്കും മത തീവ്രവാദികള്‍ക്കും കീഴടങ്ങിയ കേരള സര്‍ക്കാരിനെ കല്‍പ്പറ്റയില്‍ നടക്കുന്ന നവ കേരളസഭയില്‍ പാഠം പഠിപ്പിക്കുന്നതാണ് എന്ന് ഒരു കത്തില്‍ പറയുന്നു. സി പി ഐ എം എല്‍ വയനാട് ഘടകത്തിന്റെ പേരിലാണ് കത്ത് എത്തിയത്.  കളക്ട്രേറ്റിലേക്ക് മറ്റൊരു കത്തുകൂടി എത്തി. യഥാര്‍ത്ഥ വിപ്ലവ കമ്മ്യൂണിസ്റ്റ് മാവോയിസ്റ്റ് പ്രവര്‍ത്തകരെ പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന വ്യാജ കമ്മ്യൂണിസ്റ്റ് പിണറായിയെ ഒരുകോടി ബസോടെ മാനന്തവാടി പുഴയില്‍ കാണാം. സൂക്ഷിച്ചോ, വിപ്ലവം വിജയിക്കുമെന്നും കത്തില്‍ പറയുന്നു. കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിലെ നവകേരള സദസ്സുകള്‍ തടസ്സപ്പെടുത്തുമെന്നാണ് കത്തിലുള്ളത്. വെവ്വേറ കയ്യക്ഷരമുള്ള രണ്ടു കത്തുകളാണ് വന്നത്. ഉള്ളടക്കങ്ങളില്‍ സമാനതയുണ്ട്.  ഇതേക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. മാവോയിസ്റ്റുകളാണ് ഭീഷണിക്കത്ത് അയച്ചതെന്ന് പ്രചാരണം പോലീസ് നിഷേധിക്കുകയാണ്. കനത്ത സുരക്ഷയാണ് നാളെ വയനാട്ടില്‍ നടക്കുന്ന നവകേരള സദസ്സിനായി ഒരുക്കിയിട്ടുള്ളത്.

 

Latest News