Sorry, you need to enable JavaScript to visit this website.

ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് ദമാമിൽ പുതിയ നേതൃത്വം

ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ലാൽ അമീനും സഹഭാരവാഹികളും തെരഞ്ഞെടുപ്പ് വരണാധികാരികൾക്കൊപ്പം.

ദമാം- ഒ.ഐ.സി.സി തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്ക് ദമാമിൽ പുതിയ നേതൃത്വം നിലവിൽ വന്നു. പുതിയ കമ്മിറ്റിയെ ലാൽ അമീൻ നയിക്കും. കെ.പി.സി.സിയും ഗ്ലോബൽ ചെയർമാൻ കുമ്പളത്ത് ശങ്കരപ്പിള്ളയും പുറപ്പെടുവിച്ച തെരഞ്ഞെടുപ്പ് വിജ്ഞാപന പ്രകാരം വിവിധ രാജ്യങ്ങളിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഒ.ഐ.സി.സി സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായാണ് സൗദി കിഴക്കൻ പ്രവിശ്യയിൽ തെരഞ്ഞെടുപ്പ് 
നടന്നത്.
ദമാമിൽ വിവിധ ജില്ല, ഏരിയ കമ്മിറ്റികളുടെ തെരഞ്ഞെടുപ്പും പൂർത്തിയാക്കി. തിരുവനന്തപുരം ജില്ലയെ നയിക്കുവാൻ ലാൽ അമീൻ (പ്രസിഡന്റ്), സി.വി രാജേഷ് (ജനറൽ സെക്രട്ടറി, സംഘടനാ ചുമതല), അനസ് തമ്പി (ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്ന പുതിയ ജില്ലാ കമ്മിറ്റിയെ ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു. 
സുരേഷ് മണ്ണറ (വൈസ് പ്രസിഡന്റ്), കാസിം നിസാമുദ്ദീൻ (വൈസ് പ്രസിഡന്റ്), വർഗീസ് തോമസ് (വൈസ് പ്രസിഡന്റ്), ശ്രീനാഥൻ (ജനറൽ സെക്രട്ടറി), ദാവൂദ്, നവാസ് ബദറുദ്ദീൻ, കീർത്തി ബിനൂപ്, നിമ്മി സുരേഷ്, നസീം നാദിർഷാ  (സെക്രട്ടറിമാർ), മുഹമ്മദ് കല്ലൂർ (അസിസ്റ്റന്റ് ട്രഷറർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. ആസാദ് പള്ളിക്കൽ, ശ്രീജിത്, ആൻഡ്രൂസ്, അനി നഹാസ്, ഫാത്തിമ അനസ്, നജീം വക്കം, നാഗേന്ദ്രൻ, ആസിഫ് പള്ളിക്കൽ, ഷാജഹാൻ, അനസ്, നൗഷാദ് എന്നിവർ എക്‌സിക്യുട്ടീവ് അംഗങ്ങളാണ്. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് നിസാർ ചെമ്പകമംഗലം, ഇ.കെ സലീം എന്നിവർ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ നിന്നും റീജ്യണൽ കമ്മിറ്റിയിലേക്കുള്ള പ്രതിനിധികളായിരിക്കും.
നിസാർ ചെമ്പകമംഗലത്തിന്റെ അധ്യക്ഷതയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ സി.വി രാജേഷ് നിലവിലുണ്ടായിരുന്ന കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് ഒ.ഐ.സി.സി ദമാം റീജ്യണൽ കമ്മിറ്റി ചുമതലപ്പെടുത്തിയ തെരഞ്ഞെടുപ്പ് വരണാധികാരികളായ ഹനീഫ് റാവുത്തർ, സക്കീർ ഹുസൈൻ എന്നിവർക്ക് വേദി കൈമാറി. തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ വിശദീകരിച്ച വരണാധികാരികൾ പാനൽ ഉണ്ടെങ്കിൽ അത് അവതരിപ്പിക്കാൻ ജനറൽ ബോഡി യോഗത്തോട് ആവശ്യപ്പെട്ടു. കൂട്ടായ ചർച്ചയിലൂടെ സമവായത്തിൽ തയാറാക്കിയ പാനൽ ജില്ലയിൽ നിന്നുള്ള റീജ്യണൽ കമ്മിറ്റി ജനറൽ സെക്രട്ടറി കൂടിയായ ഇ.കെ സലീം അവതരിപ്പിക്കുകയും, ആ പാനലിന് ജനറൽ ബോഡി യോഗത്തിന്റെ അംഗീകാരം തേടുകയും ചെയ്തു. അവതരിപ്പിച്ച പാനലിന് ജനറൽ ബോഡി യോഗത്തിന്റെ അംഗീകാരം ഉറപ്പ് വരുത്തി വരണാധികാരികൾ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ 2023-25 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു.
സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് നിസാർ ചെമ്പകമംഗലം നിയുക്ത പ്രസിഡന്റ് ലാൽ അമീനെയും സഹഭാരവാഹികളെയും അഭിനന്ദിച്ച് സംസാരിച്ചു. തുടർന്ന് ജില്ലാ കമ്മിറ്റിയുടെ മിനുട്സ് ബുക്ക് നിസാർ ചെമ്പകമംഗലം ലാൽ അമീന് കൈമാറി. സി.വി രാജേഷ് സ്വാഗതവും അനസ് തമ്പി നന്ദിയും പറഞ്ഞു. കിഴക്കൻ പ്രവിശ്യയിൽ ഒ.ഐ.സി.സിയുടെ തലസ്ഥാന ജില്ലയെ നയിക്കുവാൻ തെരഞ്ഞെടുക്കപ്പെട്ട ലാൽ അമീനെയും സഹഭാരവാഹികളെയും സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് ബിജു കല്ലുമല അനുമോദിച്ചു. 
 

Latest News