Sorry, you need to enable JavaScript to visit this website.

അമ്മയെ മര്‍ദ്ദിച്ച് അവശയാക്കിയ മകന്‍ അറസ്റ്റില്‍

കൊച്ചി- അമ്മയെ മര്‍ദ്ദിച്ച് അവശനിലയിലാക്കിയ മകനെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമണ്ണൂര്‍ ലക്ഷം വീട് കോളനിയില്‍ കിഴക്കേപ്പുറം വീട്ടില്‍ സാബു (42)വിനെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസം വൈകിട്ട് ഏഴു മണിയോടെയാണ് സംഭവം. വീട്ടില്‍ ഇയാള്‍ വഴക്കുണ്ടാക്കി 61 വയസുള്ള അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. അവശ നിലയിലായ അമ്മയെ പോലീസെത്തി കോതമംഗലം താലൂക്ക് ആശുപത്രിയിലെത്തിച്ചു. 

ഇന്‍സ്‌പെക്ടര്‍ പി. ടി ബിജോയിയുടെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കി മൂവാറ്റുപുഴ സബ് ജയിലില്‍ റിമാന്റ് ചെയ്തു.

Latest News