ഓപ്പറേഷന്‍ പി. ഹണ്ടില്‍ ഒരാള്‍ അറസ്റ്റില്‍

കൊച്ചി- ഓപ്പറേഷന്‍ പി. ഹണ്ടില്‍ ഒരാള്‍ അറസ്റ്റില്‍. ആസാം നാഗോണ്‍ സ്വദേശി ഹാബിജുര്‍ റഹ്‌മാന്‍ (37) ആണ് ഞാറക്കല്‍ പോലീസിന്റെ പിടിയിലായത്. 

ഇയാളുടെ മൊബൈലില്‍ നിന്ന് 15 വയസില്‍ താഴെയുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോയും കണ്ടെടുത്തു. 

മൂവാറ്റുപുഴയില്‍ ഒരാള്‍ക്കെതിരെ കേസെടുത്തു. റൂറല്‍ ജില്ലയില്‍ ഏഴ് പേര്‍ക്കെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഒമ്പത് ഡിവൈസുകള്‍ കണ്ടെടുത്തു. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും വിവിധ പോണ്‍ സൈറ്റുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തു കാണുകയും, സൂക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷന്‍ പി. ഹണ്ട് നടത്തുന്നത്.

Latest News