ആള്‍ട്ട്മാന്‍ ഓപ്പണ്‍ എഐയിലേക്ക് മടങ്ങുന്നു 

കാലിഫോര്‍ണിയ- ഓപ്പണ്‍എഐ സഹസ്ഥാപകന്‍ സാം ആള്‍ട്ട്മാന്‍ താന്‍ കൂടെ ചേര്‍ന്ന് സ്ഥാപിച്ച ഓപ്പണ്‍ എഐയിലേക്ക് മടങ്ങുന്നു. 
വെള്ളിയാഴ്ച അദ്ദേഹത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനിയില്‍ നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ തിരിച്ചെടുത്തില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണിപ്പെടുത്തി ഭൂരിഭാഗം ജീവനക്കാരും മാനേജ്‌മെന്റിന് തുറന്ന കത്ത് അയച്ചു.
ഇതിനിടെ, ഓപ്പണ്‍എഐയിലെ ഏറ്റവും വലിയ നിക്ഷേപകരായ മൈക്രോസോഫ്റ്റ്, 'ഒരു പുതിയ അഡ്വാന്‍സ്ഡ് എഐ റിസര്‍ച്ച് ടീമിന്റെ' തലവനാക്കാമെന്ന വാഗ്ദാനം ആള്‍ട്ട്മാന്
നല്‍കുകയുണ്ടായി.
എന്നാല്‍ ഇപ്പോള്‍, ഓപ്പണ്‍എഐയിലേക്കുള്ള തന്റെ മടക്കം പ്രഖ്യാപിച്ചിരുക്കുകയാണ് ആള്‍ട്ട്മാന്‍.  'ഞാന്‍ ഓപ്പണ്‍എഐയെ ഇഷ്ടപ്പെടുന്നു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഞാന്‍ ചെയ്തതെല്ലാം ഈ ടീമിനെയും അതിന്റെ ദൗത്യത്തെയും ഒരുമിച്ച് നിലനിര്‍ത്താനായാണ്,' ആള്‍ട്ട്മാന്‍ പറഞ്ഞു.

Latest News