വയോധികയെ വീട്ടില്‍ കയറി വെട്ടിക്കൊന്നു, ബലാത്സംഗം നടന്നതായും പോലീസ്

കലബുറഗി- കര്‍ണാടകയിലെ കലബുറഗിയില്‍ ജ്യോതിഷിയായ സ്ത്രീയെ വെട്ടിക്കൊന്നു. കൊല്ലപ്പെടുന്നതിനു മുമ്പ് 65 കാരി ബലാത്സംഗത്തിനിരയായതായി പോലീസ് സംശയിക്കുന്നു.

കലബുറഗി നഗരത്തിലെ സന്തോഷ് കോളനിയില്‍ ചൊവ്വാഴ്ച രാത്രി വൈകിയാണ് സംഭവം. വീട്ടില്‍ ഇവര്‍ തനിച്ചായിരുന്നു താമസം. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നുവെന്ന് ആര്‍.ജെ.നഗര്‍ പോലീസ് പറഞ്ഞു.

സംഭവത്തില്‍ ഒന്നിലേറെ പേരുണ്ടെന്ന് പോലീസ് സംശയിക്കുന്നു. സ്ത്രീയെ നേരത്തെ അറിയാവുന്നവരാണ് രാത്രി വൈകി വീട്ടിലെത്തി കൃത്യം നടത്തിയതെന്ന് അന്വേഷണം ഊര്‍ജിതമാക്കിയ ആര്‍.ജെ.നഗര്‍ പോലീസ് പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ
ഗാസയില്‍ സൈനികരുടെ മരണം 69 ആയതായി ഇസ്രായില്‍
ലോകകപ്പ് ഫൈനല്‍ ലഖ്‌നൗവില്‍ ആയിരുന്നെങ്കില്‍ മഹാവിഷ്ണു അനുഗ്രഹിച്ചേനെ, ബി.ജെ.പിയെ കുത്തി അഖിലേഷ്
ബുദ്ധിമുട്ട് തന്നെ, പക്ഷേ ശരിയാണ്; മുട്ടുമടക്കിയ നെതന്യാഹുവിന്റെ വാക്കുകള്‍

Latest News