Sorry, you need to enable JavaScript to visit this website.

ഗൂഗിളിനും മെറ്റക്കുമടക്കം നോട്ടീസ്,  ഡീപ് ഫേക്കിന് തടയിടാന്‍ കേന്ദ്രം

ന്യൂദല്‍ഹി- ഡീപ് ഫേക്ക് വിഷയം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ രൂക്ഷമായതോടെ ഇതിന് തടയിടാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം. ഡീപ് ഫേക്കിന് പൂട്ടിടാനായി കേന്ദ്ര സര്‍ക്കാര്‍ സമൂഹ മാധ്യമ കമ്പനികളുടെ യോഗം വിളിച്ചു. മെറ്റയും ഗൂഗിളുമടക്കമുള്ള സോഷ്യല്‍ മീഡിയ ഭീമന്‍മാര്‍ക്കടക്കം കേന്ദ്രം നോട്ടീസ് നല്‍കിയിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാനായി വെള്ളിയാഴ്ച ഐ ടി മന്ത്രി അശ്വനി വൈഷ്ണവിന്റെ അധ്യക്ഷതയില്‍ യോഗം ചേരുമെന്നും യോഗത്തില്‍ പങ്കെടുക്കണമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഡീപ് ഫേക്ക് പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികള്‍ രൂക്ഷമാകുന്നുവെന്നും ഡീപ് ഫേക്ക് പോസ്റ്റുകളില്‍ നിയന്ത്രണം കൊണ്ടു വരണമെന്നുള്ളതുമാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുക. ഉപഭോക്താക്കള്‍ പങ്കുവയ്ക്കുന്ന വിവരങ്ങളില്‍ സാമൂഹിക മാധ്യമ കമ്പനികള്‍ക്ക് ഉത്തരവാദിത്തം ഉണ്ടാകില്ല എന്ന നിയമമടക്കം യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം.

Latest News