മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ഗുരുതരാവസ്ഥയില്‍

കൊല്‍ക്കത്ത- മുന്‍ ലോക്‌സഭാ സ്പീക്കറും സിപിഎം മുന്‍ നേതാവുമായി സോമനാഥ് ചാറ്റര്‍ജിയുടെ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയില്‍. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില അതീവ ഗുരുതരമായി തുടരുകയാണ്. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്. ജൂണില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്നാണ് സോമനാഥ് ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനു ശേഷം ആരോഗ്യ നില മോശമാകുകയായിരുന്നു.

പത്ത് തവണ ലോക്‌സഭാ എം.പിയായ അദ്ദേഹം ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്താണ് 2004 മുതല്‍ 2009 വരെ സ്പീക്കറായത്. ഇന്ത്യ-യുഎസ് ആണവകരാറിനെ ചൊല്ലി സി.പി.എം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെ സ്പീക്കര്‍ പദവി രാജിവയ്ക്കണമെന്ന ആവശ്യം നിരസിച്ചതിന് അദ്ദേഹത്തെ 2008ല്‍ സിപിഎം പുറത്താക്കിയിരുന്നു.
 

Latest News