യൂത്ത് കോണ്‍ഗ്രസ് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്; മൂന്നുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം- അടൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക എ ഗ്രൂപ്പ് നേതാവ് ഏഴംകുളം അറുകാലിക്കല്‍ പടിഞ്ഞാറ് അഭയം വീട്ടില്‍ അഭിവിക്രമന്‍ ഉള്‍പ്പടെയുള്ള മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയില്‍ യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് തയ്യാറാക്കിയ കേസിലാണ് ഇവരെ പിടികൂടിയത്. 

അന്വേഷണ സംഘം നടത്തിയ പരിശോധനയ്ക്കു പിന്നാലെയാണ് മൂവരും പിടിയിലായത്. അടൂര്‍ ഏഴംകുളം ബിനില്‍ ബിനു, അഭി വിക്രം എന്നിവരുടെ വീടുകളിലും മറ്റു ചില ഭാരവാഹികളുടെ വീടുകളിലും പേലീസ് പരിശോധന നടത്തിയിരുന്നു. 

ബിനില്‍ ബിനു തിരുവനന്തപുരം ലോ അക്കാദമി വിദ്യാര്‍ഥിയും അഭി വിക്രം കേരള ബാങ്ക് ശാഖ ജീവനക്കാരനുമാണ്. ഇവരുടെയും സുഹൃത്തുക്കളുടെ ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Latest News