കെ.എസ്.ആര്‍.ടി.സി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്ത യുവതി അറസ്റ്റില്‍

കോട്ടയം- കോടിമത നാലുവരി പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ യുവതി അറസ്റ്റില്‍. കാഞ്ഞിരപ്പള്ളി സ്വദേശി സുലുവിനെ (26)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അറസ്റ്റ്.
സുലുവും അമ്മയും ചേര്‍ന്നാണ് ബസിന്റെ ലൈറ്റ് അടിച്ചു തകര്‍ത്തത്. ഇവരുടെ അമ്മ ഒളിവിലാണ്. ബസ് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ മിററില്‍ തട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് സ്ത്രീകള്‍ കാര്‍ നിര്‍ത്തി പുറത്തിറങ്ങി ബസിന്റെ ഹെഡ്‌ലൈറ്റ് അടിച്ചുതകര്‍ത്തത്. തിരുവനന്തപുരത്തുനിന്ന് മലപ്പുറത്തേക്ക് പോയ ബസ്സിനു നേരെയാണ് ആക്രമണമുണ്ടായത്. കാറില്‍നിന്ന് ലിവര്‍ എടുത്താണ് ഹെഡ്‌ലൈറ്റ് തകര്‍ത്തത്.

 

Latest News