തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകരുതെന്ന ചില കോണുകളിൽനിന്നുള്ള ആഹ്വാനം തള്ളിക്കളയണമെന്ന് പ്രതിപപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ മഹാദുരന്തം മറികടക്കാൻ കേരളത്തിന് എല്ലാവരുടെയും സഹായം ആവശ്യമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഒരു മാസത്തെ തന്റെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകുന്നതായും ചെന്നിത്തല വ്യക്തമാക്കി.