ഗാസ- ഗാസ ഇസ്രായിലിൽ ആക്രമണം തുടരുമ്പോഴും മധ്യ ഇസ്രായിലിലേക്ക് റോക്കറ്റ് തൊടുത്തുവിട്ട് ഹമാസ്. നെസ് സിയോണ നഗരത്തിൽ ഒരു റോക്കറ്റ് പതിച്ചു. പത്തു റോക്കറ്റുകളാണ് മധ്യ ഇസ്രായിലിലേക്ക് തൊടുത്തുവിട്ടത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. റോക്കറ്റ് ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഹമാസ് വ്യക്തമാക്കി. വെള്ളിയാഴ്ചയ്ക്ക് ശേഷം ആദ്യമായി ടെൽ അവീവിലേക്ക് റോക്കറ്റാക്രമണം നടത്തിയിരുന്നു.