തിരുവനന്തപുരത്ത് 19 കാരനെ കൊലപ്പെടുത്തി, ഒരാള്‍ പിടിയില്‍, ബാക്കിയുള്ളവര്‍ കുട്ടികള്‍

തിരുവനന്തപുരം- നഗരത്തില്‍ 19 കാരനെ കൊലപ്പെടുത്തി. തിരുവനന്തപുരം കിള്ളിപ്പാലം കരിമഠം കോളനിയില്‍ അര്‍ഷാദ് (19) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
നാല് പേരടങ്ങുന്ന സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക സൂചന. സംഘത്തിലുണ്ടായിരുന്ന ധനുഷ് (18) പോലീസിന്റെ പിടിയിലായി. ധനുഷ് ഒഴികെ മറ്റുള്ളവര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

 

Latest News